¡Sorpréndeme!

Rafale | രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ

2019-01-05 18 Dailymotion

റഫാൽ ഇടപാടിൽ അഴിമതി ആരോപണം ഉന്നയിച്ച രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി രാഹുൽ നടത്തിയ സംഭാഷണത്തെ കുറിച്ചുള്ള അവകാശവാദം കളവാണെന്നാണ് നിർമ്മല സീതാരാമൻ ആരോപിച്ചത്. സംഭാഷണത്തിന് വല്ല തെളിവും ഉണ്ടോ എന്നും പ്രതിരോധ മന്ത്രി ചോദിച്ചു. യുപിഎയുടെ കാലത്ത് റഫാൽ അടിസ്ഥാന വില നിശ്ചയിച്ചത് 737 കോടിയാണ് എന്നാൽ എൻഡിഎ വാങ്ങിയത് വെറും 670 കോടി രൂപക്കാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. റഫാൽ വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തുകയല്ല മറിച്ച് നിർമ്മാണം പൂർത്തിയാക്കി ഇവയുടെ എണ്ണം വർധിപ്പിക്കുകയാണ് ചെയ്തത് എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.